Prakash Javadekar about Kerala government
കോഴിക്കോട്: കേരളത്തില്‍ വികസനത്തിന് കേന്ദ്രം തുക അനുവദിക്കുന്നില്ലെന്നുള്ള സര്‍ക്കാരിന്റെ വാദം നുണയെന്ന് ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവ്ദേക്കര്‍. കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇവിടെ ബി.ജെ.പി പ്രതിനിധിയണ്ടോയെന്നു നോക്കിയല്ല ഫണ്ട് അനുവദിക്കുന്നതെന്നും മോദി സര്‍ക്കാര്‍ എല്ലാവരോടും നീതി പുലര്‍ത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാത്തിനും വ്യക്തമായ കണക്കുകളുണ്ടെന്നും അതിനാല്‍ താന്‍ പറഞ്ഞത് തെറ്റാണെങ്കില്‍ തെളിയിക്കാനായി കേരള നേതാക്കളെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
Keywords: B.J.P leader Prakash Javadekar, Kerala government
COMMENTS