Bharath jodo yatra in Kasmir
ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് മുന്നറിയിപ്പ് നല്കി കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍. ജോഡോ യാത്ര കശ്മീരിലേക്ക് പ്രവേശിക്കാനിരിക്കെയാണ് മുന്നറിയിപ്പ്.
കശ്മീരിലെ ഭീകരാക്രമണ സാധ്യതയുള്ള സ്ഥലങ്ങളില്‍ നടക്കരുതെന്നും കാറില്‍ യാത്ര ചെയ്യണമെന്നുമാണ് മുന്നറിയിപ്പ്.
നിലവില്‍ ഇസഡ് പ്ലസ് സുരക്ഷയിലാണ് രാഹുല്‍ ഗാന്ധി. അദ്ദേഹത്തോടൊപ്പം എപ്പോഴും ഒന്‍പത് കമാന്‍ഡോകളുണ്ട്. വരുന്ന വ്യാഴാഴ്ചയാണ് ജോഡോ യാത്ര കശ്മീരില്‍ പ്രവേശിക്കുന്നത്. ഈ മാസം മുപ്പതിന് ശ്രീനഗറില്‍ യാത്ര അവസാനിക്കും.
Keywords: Bharath jodo yatra, Rahul Gandhi, Kasmir, Warning
COMMENTS