Attack attempt in actor Bala's house
കൊച്ചി: നടന് ബാലയുടെ വീട്ടില്‍ രണ്ടുപേര്‍ അതിക്രമിച്ചുകയറി ആക്രമണത്തിനു ശ്രമിച്ചു. ഇതുസംബന്ധിച്ച് നടന് പൊലീസില്‍ പരാതിനല്‍കി. ബാല സ്ഥലത്തില്ലാത്ത സമയത്താണ് ആക്രമണശ്രമം നടന്നത്. കാറിലെത്തിയ രണ്ടുപേര്‍ ബാലയുടെ വീട്ടിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.
സംഭവസമയത്ത് ബാലയുടെ ഭാര്യ എലിസബത്ത് മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. നടന് കോട്ടയത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് സംഭവം നടന്നത്. മദ്യവും മയക്കുമരുന്നും ഉപയോഗിച്ചവരാണ് ആക്രമണം നടത്തിയതെന്നും പാര്‍ക്കിങ് ഏരിയയില്‍ സ്ത്രീകള്‍ക്ക് ഉള്‍പ്പെടെ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവരാണ് ഇവരെന്ന് സംശയിക്കുന്നതായും ബാല അറിയിച്ചു.
അയല്‍ വീടുകളിലും ഇവര്‍ എത്തി ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. തലേദിവസവും ഇവര്‍ ബാലയും സുഹൃത്തുക്കളും വീട്ടിലുള്ളപ്പോള്‍ എത്തി അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചതോടെ പുറത്താക്കുകയായിരുന്നു. പൊലീസ് ഉടനടി ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് നടന് അറിയിച്ചു.
Keywords: Actor Bala, Attack,
COMMENTS