Anil Antony quits from all party posts
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകനും എ.ഐ.സി.സി സോഷ്യല്‍ മീഡിയ ആന്റ് ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ സെല്‍ ദേശീയ കോര്‍ഡിനേറ്ററുമായ അനില്‍ ആന്റണി ഔദ്യോഗിക പദവി രാജിവച്ചു. പ്രധാനമന്ത്രിക്കെതിരായ ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നതിനെതിരെ രംഗത്തെത്തിയതിന്റെ പേരില്‍ വിവാദത്തിലായതിനെ തുടര്‍ന്നാണ് നടപടി.
മോദിക്കെതിരായതിനാല് ഡോക്യമെന്ററിക്ക് കേന്ദ്രസര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സ്വന്തം നിലയ്ക്ക് ഡോക്യുമെന്ററി പ്രദര്ശിപ്പിക്കുമെന്നുള്ള നിലപാടിലായിരുന്നു കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍. ഇതിനെതിരെ അനില്‍ ആന്റണി രംഗത്തെത്തിയിരുന്നു.
ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കരുതെന്നും അത് രാജ്യത്തിന്റെ പരമാധികാരത്തെ ദുര്‍ബലമാക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഇതിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ തന്നെ വലിയ തോതില്‍ പ്രതിഷേധമുയരുകയും നേതാക്കളടക്കം അനില്‍ ആന്റണിക്കെതിരെ പരസ്യമായി രംഗത്തെത്തുകയും ചെയ്തു. ബി.ജെ.പി ഇതൊരു രാഷ്ട്രീയ ആയുധമാക്കിയെടുക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് രാജി.
Keywords: Anil Antony, BBC documentary, PM, Congress, BJP
COMMENTS