Aduiterated milk seized in Kollam Aryankavu Check post
കൊല്ലം: ആര്യങ്കാവ് ചെക് പോസ്റ്റില്‍ മായംചേര്‍ത്ത പാല് പിടിച്ചെടുത്തു. തമിഴ്നാട്ടില്‍ നിന്ന് കൊണ്ടുവന്ന ഹൈഡ്രജന്‍ പെറോക്സൈഡ് കലര്‍ത്തിയ പാലാണ് ബുധനാഴ്ച രാവിലെ ആര്യങ്കാവ് ചെക് പോസ്റ്റിന് സമീപം മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. പാല് ഏറെ നാള് കേടാകാതെ ഇരിക്കാന്‍ വേണ്ടിയാണ് ഹൈഡ്രജന്‍ പെറോക്സൈഡ് ചേര്‍ക്കുന്നത്.
ടാങ്കറില്‍ കൊണ്ടുവന്ന 15300 ലിറ്റര്‍ പാലാണ് പിടികൂടിയത്. പന്തളത്ത് ഒരു കമ്പനിയിലേക്ക് കൊണ്ടുവന്ന പാലാണ് എന്നാണ് മൃഗസംരക്ഷണ വകുപ്പ് നല്കുന്ന വിവരം.
പിടിച്ചെടുത്ത പാല് ആരോഗ്യവകുപ്പിന് കൈമാറും. പാലിന്റെ സാമ്പിള്‍ തിരുവനന്തപുരത്തെ അനലറ്റിക്കല്‍ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. വിഷയത്തില്‍ അടിയന്തരമായി റിപ്പോര്‍ട്ട് നല്കാന് ജില്ലാ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ നിര്‍ദ്ദേശം നല്കി.
Keywords: Aduiterated milk , Kollam, Seized
COMMENTS