Actress Molly Kannamaly in critical condition
കൊച്ചി: നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെന്ന് റിപ്പോര്‍ട്ട്. നടി ഫോര്‍ട്ട് കൊച്ചിയിലെ ഗൗതം ആശുപത്രിയില്‍ ഐസിയുവില്‍ വെന്റിലേറ്ററിലാണെന്നാണ് വിവരം. വീട്ടില്‍ ബോധംകെട്ട് വീണതിനെ തുടര്‍ന്ന് നടിയെ ആശുപത്രിയിലാക്കിയതായും സീരിയസാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചതെന്നും മകന് അറിയിച്ചു.
സാമ്പത്തികമായി ബുദ്ധിമുട്ടിലാണെന്നും സുമനസുകള്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മകന് അറിയിച്ചു. നേരത്തെ ഹൃദയസംബന്ധമായ അസുഖങ്ങള്‍ കാരണം ഗുരുതരാവസ്ഥയില്‍ ി ചികിത്സയിലായിരുന്നപ്പോള്‍ സഹായിച്ചത് നടന് മമ്മൂട്ടിയാണെന്ന് നടി തന്നെ പറഞ്ഞിട്ടുണ്ട്. അടുത്തിടെ മോളി കണ്ണമ്മാലിക്ക് ഹോളിവുഡില്‍ നിന്നും അവസരങ്ങള്‍ വന്നെന്നതരത്തില് വാര്‍ത്തകള്‍ വന്നിരുന്നു.
Keywords: Molly Kannamaly, Hospitl, Critical condition
COMMENTS