തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം അവസാനിപ്പിച്ചിട്ടില്ലെന്നും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനായി താൽക്കാലികമായി നിർത്തിവച്ചതാണെന്നും ...
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം അവസാനിപ്പിച്ചിട്ടില്ലെന്നും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനായി താൽക്കാലികമായി നിർത്തിവച്ചതാണെന്നും ലത്തീൻ അതിരൂപത.
ഞായറാഴ്ച പള്ളികളിൽ വായിക്കുന്നതിനായി തയ്യാറാക്കിയ ഇടയ ലേഖനത്തിലാണ് ഇതു സംബന്ധിച്ച് വിശദാംശങ്ങൾ ഉള്ളത്.
സമരത്തിനിടെ തുടർച്ചയായ രണ്ടുദിവസം തലസ്ഥാനത്തുണ്ടായ അനിഷ്ട സംഭവങ്ങൾ പടരാതിരിക്കാൻ വേണ്ടിയാണ് താൽക്കാലികമായി സമരം നിർത്തിവച്ചതെന്ന് ഇടയ ലേഖനത്തിൽ പറയുന്നു.
ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുടെ പേരിലാണ് ഇടയലേഖനം തയ്യാറാക്കിയിട്ടുള്ളത്.
വിഴിഞ്ഞം സമരസമിതിയുടെ യോഗം ശനിയാഴ്ച ലത്തീൻ അതിരൂപതാ ആസ്ഥാനത്ത് ചേർന്നിരുന്നു. സമരം നിർത്തിവയ്ക്കുന്നതിനുള്ള കാരണങ്ങൾ വിശ്വാസികളെ ബോധ്യപ്പെടുത്തണമെന്ന് യോഗത്തിൽ ആവശ്യമുയർന്നിരുന്നു. ഇതിൻറെ പശ്ചാത്തലത്തിലാണ് ഇടയ ലേഖനം പുറത്തിറക്കുന്നത്. സർക്കാർ നൽകിയ വാഗ്ദാനങ്ങളും ഉറപ്പുകളും ഇടയ ലേഖനം അക്കമിട്ട് വിശദീകരിക്കുന്നുണ്ട്.
COMMENTS