Vizhinjam protest discuss in niyamasabha
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരായ മത്സ്യത്തൊഴിലാളികളുടെ സമരം നിയമസഭയില്‍ ചര്‍ച്ചചെയ്യുന്നു.എം.എല്‍.എ എം.വിന്‍സെന്റ് അവതരിപ്പിച്ച വിഷയത്തിന് ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ രണ്ടു മണിക്കൂറാണ് സമയം അനുവദിച്ചിട്ടുള്ളത്.
വിഴിഞ്ഞത്തെ അക്രമസംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും സമരക്കാരെ ശത്രുക്കളെപ്പോലെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും സമരം തുടങ്ങിയിട്ട് നാലു മാസമായിട്ടും ഒത്തുതീര്‍പ്പാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അത് സര്‍ക്കാരിന്റെ പരാജയമാണെന്നും അടിയന്തരപ്രമേയം അവതരിപ്പിച്ചുകൊണ്ട് എം.വിന്‍സെന്റ് പറഞ്ഞു.
Keywords: Niyamasabha, Vizhinjam protest, M.Vincent
COMMENTS