V.D Satheesan's questions to CM about buffer zone
തിരുവനന്തപുരം: ബഫര്‍സോണ്‍ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനോട് അഞ്ചു ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
1.എന്തിനാണ് ജനവാസ കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തി മന്ത്രിസഭാ യോഗം ഉത്തരവിറക്കിയത്?
2.അവ്യക്തത മാത്രം നിറഞ്ഞ രണ്ടാമത്തെ ഉത്തരവ് ആര്‍ക്ക് വേണ്ടിയാണ് പ്രസിദ്ധീകരിച്ചത്?
3. ഉപഗ്രഹ സര്‍വെ മാത്രം മതിയെന്ന് നിശ്ചയിച്ചത് ആരാണ് ?
4. റവന്യു തദ്ദേശ വകുപ്പുകളെ ഒഴിവാക്കിയത് എന്തിന് ?
5. ഓഗസ്റ്റ് 29 ന് കിട്ടിയ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് മൂന്നര മാസം പൂഴ്ത്തി വച്ചത് എന്തിന്? എന്നീ ചോദ്യങ്ങളാണ് പ്രതിപക്ഷം ചോദിച്ചത്.
ദുരൂഹത നിറഞ്ഞ ഉത്തരവാദിത്തം ഇല്ലായ്മയാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നും സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടി വന്നാല്‍ അതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി ഏല്‍ക്കുമോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
Keywords: V.D Satheesan, CM, Questions, Buffer zone
COMMENTS