V.D Satheesan about CBI solar case report
തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍ക്കുണ്ടായ അപമാനത്തിനും മാനഹാനിക്കും ആര് സമാധാനം പറയുമെന്ന ചോദ്യവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടും കുടുംബത്തോടും മുഖ്യമന്ത്രി പിണറായി വിജയന് മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പരാതിക്കാരി ആവശ്യപ്പെട്ടതുകൊണ്ടാണ് കേസ് സി.ബി.ഐക്ക് വിട്ടതെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നതെന്നും മറ്റൊരു പരാതിക്കാരി മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള നേതാക്കള്‍ക്കെതിരെ പരാതിയുമായി വന്നിട്ടും എന്തുകൊണ്ടാണ് സി.ബി.ഐക്ക് വിടാത്തതെന്നും അദ്ദേഹം ആരാഞ്ഞു.
കേസില്‍ എല്ലാ പ്രതികള്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ട് സി.ബി.ഐ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്.
Keywords: V.D Satheesan, CBI, Solar case, CM
COMMENTS