Varkala 17 year old girl murder
വര്‍ക്കല: തിരുവനന്തപുരം വര്‍ക്കലയില്‍ പതിനേഴുകാരിയെ കാമുകന് കഴുത്തറുത്ത് കൊലപ്പെടുത്തി. ഇന്നലെ അര്‍ദ്ധരാത്രിയിലാണ് സംഭവം. വര്‍ക്കല വടശേരിക്കോണത്ത് സജീവ് - ശാലിനി ദമ്പതികളുടെ മകള്‍ സംഗീതയെയാണ് കാമുകന് കഴുത്തറുത്ത് കൊന്നത്.
പറ്റിക്കുകയാണെന്ന സംശയംകൊണ്ടാണ് കൊലപാതകമെന്നാണ് സൂചന. സംഭവത്തില്‍ സംഗീതയുടെ കാമുകന് പള്ളിക്കല്‍ സ്വദേശി ഗോപുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇയാളെ ചോദ്യം ചെയ്തുവരികയാണ്. പ്രതി കൊലയ്ക്ക് ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തു. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ട സംഗീത.
Keywords: Varkala, Murder, Midnight
COMMENTS