Tourist lady murder case verdict
തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം. തിരുവന്നതപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. കോവളത്ത് ആയുര്‍വേദ ചികിത്സയ്ക്കെത്തിയ വിദേശ വനിതയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ വെള്ളാര്‍ സ്വദേശികളായ ഉമേ് (28), ഉദയകുമാര്‍ (24) എന്നിവര്‍ക്കാണ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്.
ഇരുവരും ആജീവനാന്തം തടവ് ശിക്ഷയും അനുഭവിക്കണം. ഇരുവരും 1.25 ലക്ഷം രൂപ പിഴയും അടയ്ക്കണം. പിഴത്തുക വിദേശ വനിതയുടെ സഹോദരിക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. 2018 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കോവളത്ത് ചികിത്സയ്ക്കെത്തിയ യുവതിയുടെ മൃതദേഹം ഒരു മാസത്തിനുശേഷം അഴുകിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഡി.എന്‍.എ പരിശോധനയിലാണ് ആളാരാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. അന്നു തൊട്ട് വിദേശ വനിതയുടെ സഹോദരിയും ഭര്‍ത്താവും നടത്തിയ നിയമപോരാട്ടങ്ങള്‍ ഇപ്പോഴാണ് അതിന്റെ പരിസമാപ്തിയിലെത്തിയത്.
Keywords: Tourist lady murder case, Kovalam, Verdict
COMMENTS