Titanium job fraud case
തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ പരാതികള്‍ രജിസ്റ്റര്‍ ചെയ്തു. കേസില്‍ ഇതുവരെ ആറു പരാതികളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പൊതുമേഖലാ സ്ഥാപനമായ ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സില്‍ ജോലി വാഗ്ദാനം ചെയ്ത് 15 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നിരിക്കുന്നതായാണ് പുറത്തുവന്നിരിക്കുന്നത്.
കേസിലെ മുഖ്യപ്രതി ദിവ്യ ജ്യോതി (ദിവ്യ നായര്‍) കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇവരുടെ ഡയറിയില്‍ നിന്നും നിരവധി രേഖകള്‍ പൊലീസ് പിടിച്ചെടുത്തു.
ദിവ്യ നായര്‍, ഇവരുടെ ഭര്‍ത്താവ് രാജേഷ്, ടൈറ്റാനിയം ലീഗല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ശശികുമാരന് തമ്പി, പ്രേംകുമാര്‍, ശ്യാംലാല്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ഇതില്‍ ദിവ്യ ഒഴികെ മറ്റുള്ളവരെല്ലാം ഒളിവിലാണ്.
ദിവ്യ നായര്‍ കസ്റ്റഡിയിലായതോടെ കൂടുതല്‍ ആളുകള്‍ പരാതിയുമായി പൊലീസിനെ സമീപിക്കുന്ന സാഹചര്യത്തില്‍ കേസന്വേഷണത്തിനായി പ്രത്യേകസംഘത്തെ നിയോഗിക്കാന്‍ സാധ്യതയുള്ളതായാണ് റിപ്പോര്‍ട്ട്.
Keywords: Titanium, job fraud case, Divya
COMMENTS