Thick fog in North India
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ് മൂലം ജനജീവിതം സ്തംഭനാവസ്ഥയിലേക്ക്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉത്തരേന്ത്യയിലാകമാനം കനത്ത മൂടല്‍മഞ്ഞാണ് അനുഭവപ്പെടുന്നത്.
മോശം കാലാവസ്ഥയെ തുടര്‍ന്ന് വിമാന സര്‍വീസും താറുമാറായി. വരും ദിവസങ്ങളിലും കനത്ത മൂടല്‍മഞ്ഞ് തുടരുമെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്.
വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയോ തിരിച്ചിറക്കുകയോ ചെയ്യുകയാണ്. തീവണ്ടി സര്‍വീസുകളെയും മൂടല്‍മഞ്ഞ് കാര്യമായി ബാധിച്ചിട്ടുണ്ട്. പലതും ഏറെ വൈകിയാണ് ഓടുന്നത്. ബസ് സര്‍വീസുകളിലും മാറ്റം വരുത്തിയിട്ടുണ്ട്.
സ്കൂളുകളുടെ പ്രവര്‍ത്തന സമയത്തിലും മാറ്റം വരുത്തി. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ മൂടല്‍മഞ്ഞ് കാരണം വാഹനാപകടവും കൂടുതലാണ്.
Keywords: New Delhi, Fog, Transport, School
COMMENTS