Separate queue at Sabarimala
പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനത്തിനായി പുതിയ ക്യൂ സംവിധാനം നിലവില്‍ വന്നു. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി പുതിയ ക്യൂ സംവിധാനം നിലവില്‍ വന്നു. ഇവര്‍ക്ക് വിശ്രമിക്കാനായി പ്രത്യേക ഇരിപ്പിടവും സജ്ജമാക്കിയിട്ടുണ്ട്.
നടപ്പന്തല്‍ മുതലാണ് പുതിയ ക്യൂ സംവിധാനം ഒരുക്കിയിരിക്കുന്നത്. ശബരിമലയിലെ നിലവിലെ തിരക്ക് പരിഗണിച്ചാണ് പൊലീസ് നടപടി.
നേരത്തെ ഹൈക്കോടതിയും ഇതുസംബന്ധിച്ച് നിര്‍ദ്ദേശിച്ചിരുന്നു. സന്നിധാനത്തെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വികലാംഗര്‍ക്കുമായി പ്രത്യേകം ക്യൂ ഒരുക്കണമെന്നതായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശം.
Keywords: Queue, Sabarimala, Sannidhanam
COMMENTS