ദോഹ: ലോകകപ്പ് വേദിയിൽ നിന്നു പൊട്ടിക്കരഞ്ഞു കൊണ്ട് പോർച്ചുഗൽ നായകൻ ക്രിസ്ത്യാനോ റൊണാൾഡോ മടങ്ങുന്നു. കഴിഞ്ഞ ദിവസം ബ്രസീലിന്റെ നെയ്മർ ആയിരുന്ന...
ദോഹ: ലോകകപ്പ് വേദിയിൽ നിന്നു പൊട്ടിക്കരഞ്ഞു കൊണ്ട് പോർച്ചുഗൽ നായകൻ ക്രിസ്ത്യാനോ റൊണാൾഡോ മടങ്ങുന്നു.
കഴിഞ്ഞ ദിവസം ബ്രസീലിന്റെ നെയ്മർ ആയിരുന്നു മടങ്ങിയതെങ്കിൽ ഇന്നു കരയാൻ വിധി റൊണാൾഡോയ്ക്കായിരുന്നു.
ലോക ചരിത്രത്തിൽ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ എന്ന ഖ്യാതിയുണ്ടെങ്കിലും ലോകകപ്പ് നേടാനായില്ല എന്ന വിഷമത്തോടെ ആയിരിക്കും റൊണാൾഡോ മടങ്ങുന്നത്.
അൽ തുമാമയിൽ മത്സരത്തിന്റെ ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ റൊണാൾഡോ സ്റ്റേഡിയത്തിൽ നിരാശനായി ഇരിക്കുകയായിരുന്നു. പിന്നീട് കരഞ്ഞുകൊണ്ട് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി.
കഴിഞ്ഞ മത്സരത്തിലെന്നപോലെ ഇന്നും ക്യാപ്റ്റൻ റൊണാൾഡോ പകരക്കാരനായാണ് കളത്തിലിറങ്ങിയത്. രണ്ടാം പകുതിയിൽ കളിക്കാൻ ഇറങ്ങിയ റൊണാൾഡോ മൊറോക്കോയ്ക്കെതിരെ ഗംഭീര മുന്നേറ്റങ്ങൾ പലതും നടത്തിയെങ്കിലും ഗോൾ നേടാനായില്ല.
കരഞ്ഞുകൊണ്ട് കളം വിടുന്ന റൊണാൾഡോയുടെ വീഡിയോ ക്ലിപ്പിംഗ് നിമിഷനേരം കൊണ്ടാണ് ലോകമെമ്പാടും ആരാധകർ കണ്ടത്.
37 കാരനായ റൊണാൾഡോ അടുത്ത ലോകകപ്പ് കളിക്കാൻ ഒരു സാധ്യതയുമില്ല. അതുകൊണ്ടുതന്നെ ഫുട്ബോളിലെ റൊണാൾഡോ ടച്ചുള്ള മനോഹര നിമിഷങ്ങൾ ഒരുപക്ഷേ ഇനി ആരാധകർക്ക് സ്വപ്നങ്ങളിൽ മാത്രമായേക്കാം.
Ah be… 🥹 Neye sahip olursan ol, o gözyaşı bir şekilde damlar.#Ronaldo𓃵 pic.twitter.com/34Nkdi18Ej
— Erman Gönülşen (@erman_gonulsen) December 10, 2022
COMMENTS