Chief Minister Pinarayi Vijayan's reply to the journalists' question whether the CPM Politburo will discuss EP Jayarajan's illegal property
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: ഇ പി ജയരാജന്റെ അനധികൃത സ്വത്ത് സമ്പാദന വിവാദം സിപിഎം പോളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്യുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഡല്‍ഹിയില്‍ തണുപ്പെങ്ങനെയുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുചോദ്യം.
ഡല്‍ഹിയില്‍ പാര്‍ട്ടി പിബി യോഗത്തില്‍ സംബന്ധിക്കാനെത്തിയതായിരുന്നു പിണറായി വിജയന്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയെക്കുറിച്ചുള്ള ചോദ്യത്തോടും പിണറായി പ്രതികരിച്ചില്ല. ഇതേസമയം,
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി മുഖ്യമന്ത്രി നാളെ കൂടിക്കാഴ്ച നടത്തുമെന്നു പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയാനായി. പ്രധാനമന്ത്രിയുടെ വസതിയില്‍ രാവിലെ 10.30നാണ് കൂടിക്കാഴ്ചയെന്നാണ് വിവരം.
കൊച്ചി വാട്ടര്‍ മെട്രോയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ വിജയന് ക്ഷണിക്കുമെന്നാണ് വിവരം. ബഫര്‍ സോണ്‍, സില്‍വര്‍ ലൈന്‍ വിഷയങ്ങളിലും വിജയന്-മോഡി ചര്‍ച്ചയുണ്ടായേക്കും.
ചൊവ്വാഴ്ച്ചയാണ് പിബി യോഗം ചേരുന്നത്. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ മാധ്യമങ്ങളെ നേരിട്ടു കാണുമെന്നും പിണറായി വിജയന് പ്രതികരിച്ചു.
Summary: Chief Minister Pinarayi Vijayan's reply to the journalists' question whether the CPM Politburo will discuss EP Jayarajan's illegal property acquisition controversy is how cold it is in Delhi.
COMMENTS