Niranj Maniyanpilla Raju got married
തിരുവനന്തപുരം: നടന് മണിയന്‍പിള്ള രാജുവിന്റെ മകനും നടനുമായ നിരഞ്ജ് വിവാഹിതനായി. പാലിയം രാജകൊട്ടാരം കുടുംബാംഗം നിരഞ്ജനയാണ് വധു.
വ്യാഴാഴ്ച രാവിലെ പാലിയം കൊട്ടാരത്തില്‍ വച്ച് നടന്ന ലളിതമായ ചടങ്ങില്‍ നടന്മാരായ മമ്മൂട്ടി, ജയറാം, ജഗദീഷ്, കുഞ്ചന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിവാഹ റിസപ്ഷന് ഈ മാസം പത്തിന് തിരുവനന്തപുരത്ത് സ്വകാര്യ ഹോട്ടലില്‍ വച്ച് നടക്കും.
ബ്ലാക്ക് ബട്ടര്‍ഫ്ളൈ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ നിരഞ്ജ് തുടര്‍ന്ന് ഡ്രാമ, സര്‍വകലാശാല, ബോബി, ഫൈനല്‍സ്, വിവാഹ ആവാഹനം തുടങ്ങി ഒരുപിടി സിനിമകളിലൂടെ ശ്രദ്ധേയനായ നടനാണ്. പാലിയത്ത് കൊട്ടാരം അംഗം വിനോദ് ജി പിള്ളയുടെയും സിന്ധുവിന്റേയും മകളായ നിരഞ്ജന ഫാഷന്‍ ഡിസൈനറാണ്.
Keywords: Niranj, Marriage, Maniyan pilla Raju, Today
COMMENTS