Kamal Hasan about Bharath Jodo yathra
ചെന്നൈ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ അണിചേരാനൊരുങ്ങി നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്.
ഭാരത് ജോഡോ യാത്ര ഈ മാസം 24 ന് ന്യൂഡല്‍ഹിയില്‍ പ്രവേശിക്കുമ്പോഴാണ് കമല്‍ ഹാസനും അദ്ദേഹത്തിന്റെ പാര്‍ട്ടി പ്രവര്‍ത്തകരും അണിചേരുന്നത്.
ഞായറാഴ്ച കമല്‍ഹാസന്റെ നേതൃത്വത്തില്‍ നടന്ന പാര്‍ട്ടിയോഗത്തിനു ശേഷമാണ് തീരുമാനം. അതേസമയം രാഹുല്‍ ഗാന്ധിയുടെ ക്ഷണം സ്വീകരിച്ചാണ് കമല്‍ ഹാസന് യാത്രയില്‍ പങ്കെടുക്കുന്നതെന്ന് പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കി.
Keywords: Kamala Hasan, Bharath Jodo yathra, Rahul Gandhi
COMMENTS