High court order about caste abuse case
കൊച്ചി: ശ്രീനിജിന്‍ എംഎല്‍എയെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസില്‍ സാബു.എം.ജേക്കബ് അടക്കമുള്ളവരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ഇടക്കാല ഉത്തരവിലൂടെയാണ് ഹൈക്കോടതി പ്രതികളുടെ അറസ്റ്റ് തടഞ്ഞത്.
എഫ്.ഐ.ആര് റദ്ദാക്കാനുള്ള സാബു.എം.ജേക്കബിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി അറസ്റ്റ് അനിവാര്യമല്ലെന്ന് ചൂണ്ടിക്കാട്ടി.
ഹര്‍ജി ക്രിസ്തുമസ് അവധിയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റി. പൊലീസ് നോട്ടീസ് നല്കി ആവശ്യപ്പെട്ടാല്‍ മാത്രം പ്രതികള്‍ ചോദ്യം ചെയ്യലിന് ഹാജരാകണെന്ന് നിര്‍ദ്ദേശിച്ച കോടതി പ്രതികളോട് പൊലീസ് ഹരാസ്മെന്റ് പാടില്ലെന്നും നിര്‍ദ്ദേശിച്ചു.
Keywords: High court, Caste abuse case, Arrest
COMMENTS