High court about Vismaya case
കൊച്ചി: വിസ്മയ കേസില്‍ ശിക്ഷ നടപ്പാക്കുന്നത് തടയണം എന്ന പ്രതി കിരണ്‍ കുമാറിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി. വിചാരണ കോടതിയുടെ വിധി ചോദ്യം ചെയ്തു കൊണ്ട് നല്കിയ അപ്പീലില്‍ വിധി വരുന്നത് വരെ ശിക്ഷ നടപ്പാക്കുന്നത് തടയണം എന്നാവശ്യപ്പെട്ടായിരുന്നു കിരണ്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവായ കിരണിന് പത്തു വര്‍ഷത്തെ തടവും 12.55 ലക്ഷം രൂപ പിഴയുമാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്. ഈ വിധിക്കെതിരെയുള്ള ഹര്‍ജി ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളുകയായിരുന്നു.
Keywords: Viamaya case, High court, Kiran Kumar, 10 years
COMMENTS