Cyclone mandous near Chennai
ചെന്നൈ: ചെന്നൈയില്‍ കനത്ത മഴ തുടരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ മാന്‍ഡോസ് ചുഴലിക്കാറ്റ് രൂപംകൊണ്ട സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ജാഗ്രതാ മുന്നറിയിപ്പ്.
മാന്‍ഡോസ് ശ്രീഹരിക്കോട്ടയ്ക്കും പുതുച്ചേരിക്കും ഇടയിലൂടെ ഇന്ന് തീരം തൊടുമെന്നും അതിനാല്‍ കനത്ത മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ്.
മണിക്കൂറില്‍ 12 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് കര തൊടുമ്പോള്‍ 70 മുതല്‍ 85കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞുവീശാന്‍ സാധ്യതയുണ്ട്. കേരളത്തിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി റിപ്പോര്‍ട്ടുണ്ട്.
Keywords: Cyclone, Mandous, Chennai
COMMENTS