Complaint against E.P Jayarajan
തിരുവനന്തപുരം: എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരെ വിജിലന്‍സില്‍ പരാതി നല്കി യൂത്ത് കോണ്‍ഗ്രസ്. ആന്തൂര്‍ നഗരസഭ റിസോര്‍ട്ടിന് അനുമതി നല്‍കിയതിലെ അഴിമതി അനേഷിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി.
ഇതോടൊപ്പം അഡീഷണല്‍ ചീഫ് സെക്രട്ടറി, തദ്ദേശ വകുപ്പ് മന്ത്രി, കളക്ടര്‍ തുടങ്ങിയവര്‍ക്കും പരാതിയുടെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബിന് ജേക്കബാണ് പരാതി നല്‍കിയിരിക്കുന്നത്.
ഇ.പി ജയരാജന് മന്ത്രിയായിരുന്ന സമയത്ത് ചട്ടങ്ങളും നിയമങ്ങളും പാലിക്കാതെയാണ് റിസോര്‍ട്ടിന് അനുമതി നല്‍കിയതെന്നും ഇതില്‍ നഗരസഭയുടെ പങ്ക് അന്വേഷിക്കണമെന്നും പരാതിയിലുണ്ട്.
റിസോര്‍ട്ടിന് അനുമതി നല്കുമ്പോള് നഗരസഭാ ചെയര്‍പേഴ്സണ്‍ എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമളയായിരുന്നെന്നതും പരാതിയില്‍ എടുത്തുപറയുന്നുണ്ട്.
ഇതോടെ പാര്‍ട്ടിയില്‍ പി.ജയരാജന് ഇ.പി ജയരാജനെതിരെ നല്കിയ പരാതി പ്രതിപക്ഷം വേണ്ട രീതിയില്‍ തന്നെ ഏറ്റെടുത്തിരിക്കുകയാണ്.
COMMENTS