Cheating case against Kalabhavan Soby George
കൊച്ചി: അമേരിക്കയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ നടന് കലാഭവന്‍ സോബി ജോര്‍ജിന് മൂന്നു വര്‍ഷം തടവ്. കൊച്ചി മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി.
എറണാകുളം ഇടക്കൊച്ചി സ്വദേശിയില്‍ നിന്ന് അമേരിക്കയില്‍ ജോലി വാഗ്ദാനം ചെയ്ത് രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സോബി ജോര്‍ജിനും കൂട്ടാളി ഇടക്കൊച്ചി സ്വദേശി പീറ്റര്‍ വില്‍സണും മൂന്നു വര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് വിധിച്ചത്.
കോടതിയില്‍ ഹാജരാകാതിരുന്നതിന് സോബിയുടെ അമ്മ ചിന്നമ്മ ജോര്‍ജിനെതിരെ കോടതി അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചിട്ടുണ്ട്.
Keywords: Cheating Case, Kalabhavan Soby George, Mother, Arrest
COMMENTS