Central railway minister about Nemom coach terminal
ന്യൂഡല്‍ഹി: നേമം കോച്ച് ടെര്‍മിനല്‍ പദ്ധതി മരവിപ്പിച്ചിരിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പദ്ധതിയുടെ ഡി.പി.ആര് തയ്യാറാക്കിയെങ്കിലും റെയിവേയുടെ പരിശോധന പൂര്‍ത്തിയായതിനുശേഷം മാത്രമേ തീരുമാനമാകൂയെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരത്ത് പുതിയ ടെര്‍മിനല്‍ ആവശ്യമുണ്ടോയെന്ന കാര്യം പരിശോധിച്ചുവരികയാണെന്നും സില്‍വര്‍ ലൈന്‍ പദ്ധതിയുടെ വിവരങ്ങള്‍ കേരളം ഇതുവരെ നല്‍കിയിട്ടില്ലെന്നും കേന്ദ്ര റെയില്‍വേ മന്ത്രി വ്യക്തമാക്കി.
Keywords: Central minister, Railway, Nemom coach terminal
COMMENTS