Central minister about India's road infrastructure
ന്യൂഡല്‍ഹി: 2024 ല്‍ ഇന്ത്യന്‍ റോഡുകള്‍ അമേരിക്കന്‍ നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. ഫിക്കി വാര്‍ഷിക കണ്‍വെന്‍ഷനില്‍ സംസാരിക്കവേയാണ് കേന്ദ്രമന്ത്രി ഈ ഉറപ്പ് നല്‍കിയത്.
രാജ്യത്തെ ചരക്ക് ഗതാഗത ചെലവ് 2024 ല്‍ 9 ശതമാനമായി കുറയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്റ്റീലിന്റെ ഉപയോഗം പരമാവധി കുറയ്ക്കുമെന്ന് പറഞ്ഞ മന്ത്രി 2030 ഓടെ ഇലക്ട്രിക് ഗതാഗതം ഫലപ്രദമാക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ 2025 ഓടെ മൂന്നു ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കുമെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
Keywords: Nithin Gadkari, Road infrastructure, USA
COMMENTS