Central health minister about Bharat jodo yatra
ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയില്‍ കോവിഡ് മുന്‍കരുതലുകള്‍ കൃത്യമായി പാലിക്കണമെന്ന് നിര്‍ദ്ദേശിച്ച് കേന്ദ്രസര്‍ക്കാര്‍. ഇതു സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കത്തയച്ചു.
യാത്രയില്‍ മാസ്ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമാക്കണം, കോവിഡ് വാക്സിന് സ്വീകരിച്ചവരെ മാത്രമേ പങ്കെടുപ്പിക്കാവൂ തുടങ്ങിയവയാണ് കേന്ദ്ര നിര്‍ദ്ദേശം. ഇത്തരത്തിലുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സാധിക്കാത്ത പക്ഷം യാത്ര മാറ്റിവയ്ക്കണമെന്നും കേന്ദ്ര നിര്‍ദ്ദേശമുണ്ട്.
Keywords: Bharat jodo yatra, Central health minister, Covid, Rahul Gandhi
COMMENTS