Central Censor board action about Pathaan film songs
മുംബൈ: ഷാരൂഖ് ഖാന് ചിത്രം പഠാനില്‍ മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ദേശിച്ച് സെന്‍സര്‍ ബോര്‍ഡ്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് (സിബിഎഫ്സി) ഇതു സംബന്ധിച്ച് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്ക് നിര്‍ദ്ദേശം നല്കി.
ചിത്രം ജനുവരി 25ന് റിലീസ് ചെയ്യാനിരിക്കെയാണ് സിബിഎഫ്സി നടപടി. സിനിമ അടുത്തിടെ സര്‍ട്ടിഫിക്കേഷനായി സിബിഎഫ്സി കമ്മിറ്റിക്ക് മുന്നില്‍ എത്തിയപ്പോഴാണ് സിബിഎഫ്സി ചെയര്‍പേഴ്സണ്‍ പ്രസൂണ്‍ ജോഷി ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.
ചിത്രത്തിലെ ചില ഭാഗങ്ങളില്‍ ഗാനങ്ങളില്‍ അടക്കം മാറ്റം വരുത്തി ചിത്രം വീണ്ടും സര്ട്ടിഫിക്കേഷന് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തപ്പോള്‍ തന്നെ വന്‍ വിവാദത്തിന് വഴിതെളിച്ചിരുന്നു.
നായിക ദീപിക പദുകോണ്‍ കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചിരുന്നത് വന്‍ വിവാദത്തിലേക്കെത്തുകയായിരുന്നു. തുടര്‍ന്ന് ചിത്രം പ്രദര്ശിപ്പിക്കാനനുവദിക്കുകയില്ലെന്നതരത്തിലുള്ള മുതിര്‍ന്ന നേതാക്കളുടെ പ്രസ്താവനയും വന്നിരുന്നു. അതേസമയം പഠാന്റെ ഒടിടി അവകാശം കോടികള്‍ക്ക് ആമസോണ്‍ പ്രൈം സ്വന്തമാക്കിയെന്നാണ് പുറത്തുവരുന്ന വിവരം.
Keywords: Pathaan film, Central Censor board, Shahrukh Khan, Deepika Padukone
COMMENTS