ന്യൂയോർക്ക്: അമേരിക്കയിൽ ശീതക്കൊടുങ്കാറ്റിൽ മരണസംഖ്യ 31 ആയി. രൂക്ഷമായ ശീതക്കൊടുങ്കാറ്റിൽ യു എസിൽ 10 ലക്ഷത്തോളം പേർ കൊടും ദുരിതത്തിലാണ്. ബ...
ന്യൂയോർക്ക്: അമേരിക്കയിൽ ശീതക്കൊടുങ്കാറ്റിൽ മരണസംഖ്യ 31 ആയി.
രൂക്ഷമായ ശീതക്കൊടുങ്കാറ്റിൽ യു എസിൽ 10 ലക്ഷത്തോളം പേർ കൊടും ദുരിതത്തിലാണ്.
ബോംബ് സൈക്ലോൺ എന്ന ശീത കൊടുങ്കാറ്റ് ഇനിയും ദിവസങ്ങളോളം നീണ്ടുനിൽക്കുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. അങ്ങനെയെങ്കിൽ അമേരിക്കയിൽ വൻ ദുരന്തമായിരിക്കും സംഭവിക്കാൻ പോകുന്നത്. അമേരിക്കയോട് ചേർന്നുള്ള കനേഡിയൻ സംസ്ഥാനങ്ങളിലും സ്ഥിതി ആശങ്ക ജനകമാണ്.
വൈദ്യുതി വിതരണവും ഇവിടങ്ങളിൽ നിലച്ചിരിക്കുകയാണ്.
ക്രിസ്മസ് ആഘോഷ ങ്ങളും ഇവിടങ്ങളിൽ ഉണ്ടായില്ല. മിക്കയിടത്തും മൈനസ് 40 ഡിഗ്രിയാണ് താപനില.
ന്യൂയോർക്ക്, ബഫലോ നഗരങ്ങളിൽ അതിസങ്കീർണമാണ് സാഹചര്യം.
യുദ്ധസമാനമായ സാഹചര്യമെന്നാണ് ന്യൂയോർക് മേയർ കാത്തി ഹോച്ചൽ പറഞ്ഞത്.
റോഡിന്റെ വശങ്ങളിലെല്ലാം വാഹനങ്ങൾ കൂടുങ്ങിക്കിടക്കുന്നു. ഇവയിൽ പലതിലും ആളുകൾ കുടുങ്ങിയിട്ടുണ്ടോ എന്നും വ്യക്തമല്ല. റോഡുകളിൽ രണ്ടര മീറ്റർ വരെ കനത്തിൽ മഞ്ഞ് മൂടി കിടക്കുകയാണ്.
വൈദ്യുതിബന്ധം നഷ്ടമായതോടെ താപ സംവിധാനങ്ങൾ നിശ്ചലമായതും ജീവൻ അപകടത്തിലാക്കാൻ കാരണമായിട്ടുണ്ട്.
COMMENTS