Actor Ullas Pandalam's wife found dead
പത്തനംതിട്ട: നടന് ഉല്ലാസ് പന്തളത്തിന്റെ ഭാര്യ നിഷ ആത്മഹത്യ ചെയ്തു. നടന്റെ വീടിന്റെ ഒന്നാം നിലയില്‍ നിഷയെ (38) തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്നു പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവം നടക്കുമ്പോള്‍ ഉല്ലാസ് വീട്ടിലുണ്ടായിരുന്നു. അയാള്‍ തന്നെയാണ് ഭാര്യയെ കാണാനില്ലെന്ന് പൊലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പൊലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് നിഷയെ മുകളിലത്തെ നിലയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
രണ്ടു മക്കളുണ്ട് ഇവര്‍ക്ക്. കുടുംബവഴക്കാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സിനിമ, സീരിയല്‍, കോമഡി ഷോ, റിയാലിറ്റി ഷോ തുടങ്ങിയ പരിപാടികളിലൂടെയെല്ലാം തിളങ്ങുന്ന നടനാണ് ഉല്ലാസ് പന്തളം.
Keywords: Ullas Pandalam, Dead, Suicide
COMMENTS