കോട്ടയം: പാലാ എം എൽ എ മാണി സി കാപ്പന്റെ പേഴ്സണൽ സ്റ്റാഫ് അംഗം വള്ളിച്ചിറ തോട്ടപ്പള്ളിൽ രാഹുൽ ജോബി (24) കാറപകടത്തിൽ മരിച്ചു. രാത്രി പന്ത്രണ്ട...
കോട്ടയം: പാലാ എം എൽ എ മാണി സി കാപ്പന്റെ പേഴ്സണൽ സ്റ്റാഫ് അംഗം വള്ളിച്ചിറ തോട്ടപ്പള്ളിൽ രാഹുൽ ജോബി (24) കാറപകടത്തിൽ മരിച്ചു.
രാത്രി പന്ത്രണ്ടര മണിയോടെ ഏറ്റുമാനൂർ ബൈപാസിലായിരുന്നു അപകടം.
രാഹുൽ സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു കാർ ഇടിക്കുകയായിരുന്നു.
രാഹുൽ സഞ്ചരിച്ചിരുന്ന കാർ ഇടിയേറ്റ് തെറിച്ച് ചരക്ക് കയറ്റിവന്ന പിക്കപ്പ് വാനിൽ ഇടിക്കുകയായിന്നു.
പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിന്റെ കോട്ടയത്തെ വീട്ടിൽ സാധനങ്ങൾ എടുക്കാൻ പോകുന്നതിനിടെയായിരുന്നു അപകടം
COMMENTS