All party meeting
തിരുവനന്തപുരം: വിഴിഞ്ഞം ആക്രമത്തെ തുടര്‍ന്ന് വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം വിജയം കണ്ടില്ല. തുറമുഖ നിര്‍മ്മാണം ഒരു കാരണവശാലും നിര്‍ത്തിവയ്ക്കില്ലെന്ന് സര്‍ക്കാരും ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സമരക്കാരും നിലപാടെടുത്തു.
കഴിഞ്ഞ ദിവസമുണ്ടായ ആക്രമത്തില്‍ വിട്ടുവീഴ്ചയില്ലെന്നും അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് പൊലീസ് വ്യക്തമാക്കി.
എത്രയും വേഗം വിഷയത്തില്‍ പരിഹാരം കാണണമെന്ന ആവശ്യം രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പടെ മുന്നോട്ടുവച്ചെങ്കിലും ഇതിനായി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു നിര്‍ദ്ദേശവും ഉണ്ടായില്ല. തുടര്‍ന്ന് യോഗം യാതൊരു തീരുമാനവുമാകാതെ പിരിഞ്ഞു.
തലസ്ഥാനം കലാപഭൂമിയാകുമ്പോള്‍ മൗനം പാലിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് ദുരൂഹമാണെന്ന് യോഗത്തിനുശേഷം പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപണം ഉന്നയിച്ചു.
Keywords: Vizhinjam, All party meeting, Government, Police
COMMENTS