V.D Satheesan against government
തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന് രാജി സന്നദ്ധത അറിയിച്ച് രാഹുല്‍ ഗാന്ധിക്ക് കത്തെഴുതിയെന്ന തരത്തില്‍ വരുന്ന വാര്‍ത്ത വ്യാജമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്.
എല്ലാത്തരത്തിലും അഴിമതിയില്‍ മുങ്ങിക്കുളിച്ച് പ്രതിസന്ധിയില്‍ നില്ക്കുന്ന സര്‍ക്കാരിനെ രക്ഷിക്കാന്‍ ഡല്‍ഹിയില്‍ നിന്നും കള്ളവാര്‍ത്ത നല്‍കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
നേരത്തെയും ഇത്തരത്തില്‍ കള്ള വാര്‍ത്ത വന്നിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ സീതാറാം യെച്ചൂരി വിളിച്ചപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അതൃപ്തി പ്രകടിപ്പിച്ചുവെന്നായിരുന്നു വാര്‍ത്ത.
ഇതുസംബന്ധിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്റെ ഓഫീസില്‍ നിന്നും വിശദീകരണം നല്‍കിയിട്ടുണ്ടെന്നും പ്രതിക്കൂട്ടിലായിരിക്കുന്ന സര്‍ക്കാരിനെ രക്ഷിക്കാന്‍ മന:പൂര്‍വമായി കളളക്കഥകള്‍ ഉണ്ടാക്കുകയാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
ആര്.എസ്.എസിനെ സംബന്ധിച്ച കെ.സുധാകരന്റെ പ്രസ്താവനയിലുള്ള അതൃപ്തി താനടക്കം എല്ലാവരും പറഞ്ഞിട്ടുള്ളതാണെന്നും അതിന് അദ്ദേഹം തന്ന വിശദീകരണം പാര്‍ട്ടി അംഗീകരിച്ചുകഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: V.D Satheesan, KPCC president, Government
COMMENTS