Supreme court about medical college students bond
ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥികളോട് ബോണ്ട് ആവശ്യപ്പെടാന്‍ കോളേജുകള്‍ക്ക് അധികാരമില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി. സര്‍ക്കാരിനു മാത്രമേ വിദ്യാര്‍ത്ഥികളോട് ബോണ്ട് വാങ്ങാന്‍ അനുമതിയുള്ളൂവെന്നും മറ്റാര്‍ക്കും അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ വിദ്യാര്‍ത്ഥികളോട് ബോണ്ട് ആവശ്യപ്പെടുന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. പി.ജി വിദ്യാര്‍ത്ഥി നല്കിയ ബോണ്ട് പലിശസഹിതം തിരിച്ചുനല്‍കണമെന്ന മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിനെതിരെ സ്വകാര്യ മെഡിക്കല്‍ കോളേജ് നല്കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി പരാമര്‍ശം.
Keywords: Supre court, Private Medical college, Bond
COMMENTS