Shashi Tharoor & Muslim league leaders meeting today
മലപ്പുറം: മലബാര്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി മുസ്ലിം ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തി ശശി തരൂര്‍ എം.പി. പാണക്കാട്ട് എത്തിയ അദ്ദേഹം മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ അടക്കമുള്ള നേതാക്കളുമായി ചര്‍ച്ച നടത്തി.
കോണ്‍ഗ്രസില്‍ ഗ്രൂപ്പുണ്ടാക്കാന്‍ ഉദ്ദേശ്യമില്ലെന്നും പാര്‍ട്ടിയില്‍ ഗ്രൂപ്പിന്റെ ആവശ്യമില്ലെന്നും ഗ്രൂപ്പുണ്ടെങ്കില്‍ തന്നെ അത് ഒരുമയുടെ ഗ്രൂപ്പായിരിക്കുമെന്നും മുസ്ലിം ലീഗ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ശശി തരൂര്‍ എം.പി വ്യക്തമാക്കി.
അതേസമയം മറ്റ് പാര്‍ട്ടികളുടെ ആഭ്യന്തര വിഷയങ്ങളില്‍ മുസ്ലിം ലീഗ് ഇടപെടില്ലെന്നും കേരളത്തില്‍ നിന്നും രണ്ടു തവണ എം.പിയായ ശശി തരൂര്‍ സംസ്ഥാന നേതാവ് തന്നെയാണെന്നും മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
Keywords: Shashi Tharoor, Muslim league leaders, Meeting
COMMENTS