Sharon murder case - No bail for Greeshma's mother & Uncle
കൊച്ചി: പാറശാല ഷാരോണ്‍ കൊലക്കേസിലെ പ്രതികളായ സിന്ധുവിനും നിര്‍മലകുമാരന്‍ നായര്‍ക്കും ജാമ്യം നിഷേധിച്ച് ഹൈക്കോടതി. കേസിലെ മുഖ്യ പ്രതി ഗ്രീഷ്മയുടെ അമ്മയും അമ്മാവനുമാണ് രണ്ടും മൂന്നും പ്രതികളായ സിന്ധുവും നിര്‍മലകുമാരന്‍ നായരും.
ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിനുപുറമെ തെളിവ് നശിപ്പിക്കല്‍ കുറ്റവും ചുമത്തിയിരുന്നു. കേസില്‍ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ജാമ്യം നല്‍കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി ഇവരുടെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
Keywords: High court, Sharon murder case, Bail, Greeshma's mother & Uncle
COMMENTS