Sandeep Warrier against actress Nimisha Sajayan
ഒറ്റപ്പാലം: നടി നിമിഷ സജയന് നികുതി വെട്ടിച്ചെന്ന ആരോപണവുമായി സന്ദീപ് വാര്യര്‍. ഇതു സംബന്ധിച്ച് ജി.എസ്.ടി വകുപ്പ് കണ്ടെത്തിയ തെളിവുകള്‍ സന്ദീപ് വാര്യര്‍ പുറത്തുവിട്ടു. ഇതു സംബന്ധിച്ച് നടിയുടെ അമ്മ കുറ്റസമ്മതം നടത്തിയതായും സന്ദീപ് പറഞ്ഞു.
നടി ഒരു കോടി പതിന്നാല് ലക്ഷത്തിലധികം രൂപയുടെ വരുമാനം ഒളിപ്പിച്ച് വച്ചതായാണ് സന്ദീപ് വാര്യര്‍ ആരോപിക്കുന്നത്. പല ന്യൂജനറേഷന് താരങ്ങളും സമാനമായ തട്ടിപ്പ് നടത്തുന്നുണ്ടെന്നും സന്ദീപ് പറഞ്ഞു.
അതേസമയം ആരോപണം നടിയുടെ അമ്മ നിഷേധിച്ചു. നിമിഷ നേരത്തെ ജി.എസ്.ടി എടുത്തിട്ടില്ലായിരുന്നെന്നും അപ്പോള്‍ അവര്‍ നോട്ടീസ് അയച്ചിരുന്നെന്നും പിന്നീട് എടുത്തതോടെ എല്ലാം തീര്‍ന്നതായും അവര്‍ പറഞ്ഞു.
Keywords: Sandeep Warrier, Nimisha Sajayan, GST
COMMENTS