Sabarimala police hand book issue
തിരുവനന്തപുരം: ശബരിമലയില്‍ എല്ലാവര്ക്കും പ്രവേശനമുണ്ടെന്നു നിര്‍ദ്ദേശിച്ച് പൊലീസുകാര്‍ക്ക് വിതരണം ചെയ്ത നടപടി വിവാദമായ സാഹചര്യത്തില്‍ പിന്‍വലിച്ചു. ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണനാണ് ഈ വിവരം അറിയിച്ചത്.
നേരത്തെ പ്രിന്റ് ചെയ്തുവച്ചിരുന്ന പുസ്തകമാണ് വിതരണം ചെയ്തതെന്നും തിരുത്തി പുതിയത് വിതരണം ചെയ്യുമെന്നും എ.ഡി.ജി.പിയും വ്യക്തമാക്കി.
ശബരിമല മണ്ഡലകാലം തുടങ്ങിയ സാഹചര്യത്തില്‍ ഡ്യൂട്ടിക്കെത്തിയ പൊലീസുകാര്‍ക്ക് നല്കിയ കൈപ്പുസ്തകമാണ് വിവാദമായത്. ഇതിനെതിരെ ബി.ജെ.പി രംഗത്തെത്തുകയും ചെയ്തിരുന്നു.
Keywords: Sabarimala, Police hand book, Print
COMMENTS