Raj bhavan about VC issue
തിരുവനന്തപുരം: യു.ജി.സി ചട്ടലംഘനം നടത്തി നിയമനം നേടിയ വി.സിമാര്‍ക്കെതിരെ കടുത്ത നടപടിയുമായി രാജ്ഭവന്. ഇത്തരത്തില്‍ ചട്ടലംഘനം നടത്തി നിയമിതരായ എട്ടു വി.സി മാരുടെ നിയമനം മുതലുള്ള ശമ്പളം തിരികെപ്പിടിക്കാനാണ് ആലോചന.
ഇതുസംബന്ധിച്ച് രാജ്ഭവന് നിയമോപദേശം തേടി. കോടതിക്ക് ഈ വിഷയത്തില്‍ എത്രമാത്രം പ്രാധാന്യമുണ്ട്, ശമ്പളം തിരികെപ്പിടിക്കുന്നത് നിയമപരമാണോ തുടങ്ങിയ കാര്യങ്ങളിലാണ് നിയമോപദേശം തേടിയിരിക്കുന്നത്. ഇപ്പോള്‍ സംസ്ഥാനത്തില്ലാത്ത ഗവര്‍ണര്‍ തിരിച്ചെത്തിയാലുടന്‍ നടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനം.
അതേസമയം വിസിമാര്‍ രേഖാമൂലം വിശദീകരണം നല്‍കണ്ട തീയതി വ്യാഴാഴ്ചയും നേരിട്ട് ചെന്ന് വിശദീകരണം നല്‍കണ്ട തീയതി ഈ മാസം ഏഴിനും അവസാനിക്കും. ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വി.സിമാര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുമുണ്ട്.
Keywords: Rajbhavan, VC, Salary, High court
COMMENTS