Periya murder case
കൊച്ചി: പെരിയ കൊലക്കേസ് പ്രതിക്ക് ജയിലില്‍ സുഖചികിത്സ നല്കിയ സംഭവത്തില്‍ ജയില്‍ സൂപ്രണ്ടിന് കോടതി നോട്ടീസ്. കോടതി അനുമതിയില്ലാതെ പ്രതി എ.പീതാംബരന് ജയിലില്‍ സുഖ ചികിത്സ നല്‍കിയതിനാണ് ജയില്‍ സൂപ്രണ്ടിനോട് നേരിട്ട് ഹാജരാകാന്‍ സി.ബി.ഐ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
പെരിയയില്‍ യുവാക്കളായ കൃപേഷിനെയും ശരത്ലാലിനെയും കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയാണ് പീതാംബരന്. കേസില്‍ 14 പ്രതികളാണുള്ളത്. ഒരുപാട് നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കൃപേഷിന്റെയും ശരത്ലാലിന്റെയും മാതാപിതാക്കള്‍ സി.ബി.ഐ അന്വേഷണം നേടിയെടുത്തത്.
Keywords: Periya murder case, CBI court, Notice
COMMENTS