Milma milk price hike from december
തിരുവനന്തപുരം: മില്‍മ പാലിന് വീണ്ടും വില വര്‍ദ്ധിക്കുന്നു. ലിറ്ററിന് അഞ്ചു രൂപ വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഡിസംബര്‍ ഒന്നു മുതല്‍ വിലവര്‍ദ്ധന നിലവില്‍ വരുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു.
മറ്റ് പാല് അനുബന്ധ ഉത്പന്നങ്ങള്‍ക്കും ഇതോടൊപ്പം വില വര്‍ദ്ധിക്കും. വര്‍ദ്ധിപ്പിക്കുന്ന ഓരോ രൂപയ്ക്കും 88 പൈസ വീതം കര്‍ഷകര്‍ക്ക് നല്‍കാനാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം ക്ഷീരകര്‍ഷകരുടെ നഷ്ടം മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ പാലിന് വില കൂട്ടുന്നതെങ്കിലും സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ ശരിയായ രീതിയില്‍ അവര്‍ക്ക് ലഭിക്കുന്നില്ലെന്നും പരാതി ഉയരുന്നുണ്ട്.
Keywords: Milma price, Hike, December
COMMENTS