Mayor's job letter issue
തിരുവനന്തപുരം: നഗരസഭയിലെ താല്‍ക്കാലിക നിയമനത്തിലുള്ള മേയറുടെ കത്തില്‍ വെട്ടിലായി സി.പിഎം. താനറിയാതെയാണ് കത്ത് പോയതെന്ന് പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും മേയര്‍ ആര്യ രാജേന്ദ്രന് വിശദീകരണം നല്‍കിയതോടെ അന്വേഷിച്ചാല്‍ പാര്‍ട്ടി കുടുങ്ങും അല്ലെങ്കില്‍ മേയര്‍ കുടുങ്ങും എന്ന നിലയിലായി കാര്യങ്ങള്‍.
അതിനാല്‍ തന്നെ കുറ്റം പാര്‍ട്ടിക്കുള്ളില്‍ ആരുടെയെങ്കിലും തലയില്‍ കെട്ടിവച്ച് തടിയൂരാനുള്ള വ്യഗ്രതയിലാണ് പാര്‍ട്ടി നേതൃത്വം.
ഇതോടെ എല്ലാ താല്‍ക്കാലിക നിയമനങ്ങളും സംശയത്തിന്റെ നിഴലിലായി. ഇതേക്കുറിച്ചെല്ലാം വിശദമായി അന്വേഷിക്കണമെന്ന ആവശ്യമുന്നയിച്ച് സമരപരിപാടികളുമായി പ്രതിപക്ഷം മുന്നോട്ടുപോകാനാണ് സാധ്യത.
ഇതിലൂടെയെല്ലാം നേരത്തെയും തുടര്‍ഭരണം കിട്ടിയ ശേഷവും പാര്‍ട്ടിയും സര്‍ക്കാരും നടത്തുന്ന അഴിമതികളുടെ വ്യക്തമായ ചിത്രമാണ് ജനങ്ങള്‍ക്ക് മുന്നിലേക്ക് വരുന്നത്.
Keywords: Mayor Arya Rajendran, Job letter, Government, Party
COMMENTS