LDF rajbhavan march started
തിരുവനന്തപുരം: തലസ്ഥാനത്ത് ഒരു ലക്ഷം പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള രാജ്ഭവന് മാര്‍ച്ച് നടക്കുന്നു. സിപി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്.
കേരളത്തിനെതിരായ നീക്കം ചെറുക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് മാര്‍ച്ച്. മാര്‍ച്ചിനെ തുടര്‍ന്ന് തലസ്ഥാന നഗരിയില്‍ വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
അതേസമയം ഇവിടെ മാര്‍ച്ച് നടക്കുമ്പോള്‍ ഇടതുപക്ഷം ഉന്നംവയ്ക്കുന്ന ഗവര്‍ണര്‍ സ്ഥലത്തില്ലെന്നതും ശ്രദ്ധേയമാണ്. ഔദ്യോഗിക പരിപാടികളുമായി ബന്ധപ്പെട്ട് അദ്ദേഹം ഡല്‍ഹിയിലാണുള്ളത്. ഡല്‍ഹിയില്‍ ഗവര്‍ണര്‍ വാര്‍ത്താസമ്മേളനം നടത്തുമെന്നും സൂചനയുണ്ട്.
മുന്‍ നിശ്ചയിച്ചപ്രകാരം മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും മാര്‍ച്ചില്‍ പങ്കെടുക്കുന്നില്ല. സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.
Keywords: Rajbhavan march, LDF, Governor,
COMMENTS