Knnur VC about Priya Varghese issue
കൊച്ചി: പ്രിയ വര്‍ഗീസിന്റെ നിയമനം റദ്ദാക്കിയ വിധിക്കെതിരെ അപ്പീല്‍ നല്‍കില്ലെന്ന് കണ്ണൂര്‍ യൂണിവേഴ്സിറ്റി വി.സി ഗോപിനാഥ് രവീന്ദ്രന്. വിധി അനുസരിച്ച് റാങ്ക് പട്ടിക പുന: ക്രമീകരിക്കുമെന്നും പ്രിയ വര്‍ഗീസിന്റെ നിയമനം നിയമോപദേശ പ്രകാരമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
യു.ജി.സിയോട് ഇതുസംബന്ധിച്ച് വിശദീകരണം തേടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രിയ വര്‍ഗീസിന്റെ കാര്യത്തില്‍ യു.ജി.സി മറുപടി നല്കിയിരുന്നെങ്കില് കാര്യങ്ങള്‍ ഇത്രത്തോളമാകില്ലായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റാങ്ക് ലിസ്റ്റിലുള്ള എല്ലാവരുടെയും യോഗ്യത പരിശോധിക്കുമെന്നും ഇപ്പോഴത്തെ കോടതി വിധി എല്ലാ സര്‍വകലാശാലകളെയും ബാധിക്കുന്നതാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
Keywords: Kannur VC, High court, UGC, Rank list
COMMENTS