court order against Vellappally Natesan
ആലപ്പുഴ: എസ്.എന്‍.ഡി.പി യൂണിയന് സെക്രട്ടറി കെ.കെ. മഹേശന്റെ മരണത്തില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കാന്‍ ഉത്തരവ്.
വെള്ളാപ്പള്ളി നടേശന്, കെ.എല്‍ അശോകന്, തുഷാര്‍ വെള്ളാപ്പള്ളി എന്നിവര്‍ക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസെടുക്കാനാണ് ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നിര്‍ദ്ദേശം.
മഹേശന്റെ കുടുംബം നല്കിയ ഹര്‍ജിയിലാണ് നടപടി. മഹേശന്റെ ആത്മഹത്യാക്കുറിപ്പില്‍ ഇവരുടെ പേരുകള്‍ പരാമര്‍ശിച്ചിരുന്നു.
Keywords: Vellappally Natesan, court order, K.K maheshan
COMMENTS