French superstar and current Ballon d'Or winner Karim Benzema will not play this World Cup, the French Football Federation has announced
ദോഹ: ഫ്രഞ്ച് സൂപ്പര്‍ താരവും നിലവിലെ ബാലന്‍ഡി ഓര് ജേതാവുമായ കരീം ബെന്‍സേമ ഈ ലോകകപ്പ് കളിക്കാനുണ്ടാകില്ലെന്ന് ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷന് അറിയിച്ചു.
ലോകകപ്പ് പരിശീലനത്തിന് എത്തിയപ്പോള്‍ തന്നെ ബെന്‍സേമ പരിക്കേറ്റ നിലയിലായിരുന്നു. പരിശീലനത്തിനിടെ പിന്നെയും പരിക്കേറ്റു. ഇതോടെ ലോകകപ്പ് മത്സരങ്ങളില്‍ അദ്ദേഹത്തെ ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
എന്നാല്‍, 2010, 2014 ലോകകപ്പുകളില്‍ കളിച്ച ബെന്‍സേമക്ക് വിവാദങ്ങള്‍ നിമിത്തം ഫ്രാന്‍സ് കിരീടം നേടിയ 2018 ലോകകപ്പില്‍ കളിക്കാനായില്ല.
2021 ല്‍ ടീമില്‍ തിരിച്ചെത്തിയ ബെന്‍സേമ, ഗംഭീര പ്രകടനത്തോടെ ബാലന്‍ഡി ഓര് പുരസ്കാരം നേടി മിന്നി നില്‍ക്കെയാണ് പരിക്ക് നിമിത്തം ടീമില്‍ നിന്നു പുറത്തായത്.
കാന്റെ, കിമ്പപ്പെ, എങ്കുങ്കു, പോള്‍ പൊഗ്ബ തുടങ്ങിയ താരങ്ങളില്ലാതെ വിഷമിക്കുന്ന ഫ്രാന്‍സിന് ബെന്‍സേമയുടെ അഭാവം കനത്ത നഷ്ടമായിരിക്കും. ബെന്‍സേമയുടെ പകരക്കാരനെ ടീം ഉടന്‍ പ്രഖ്യാപിക്കും.
പരിക്കു നിമിത്തം സെനഗല്‍ സൂപ്പര്‍ താരം സാദിയോ മാനെയും കളിക്കളത്തിനു പുറത്തായി. മാനെ ലോകകപ്പ് കളിക്കുമെന്നു വാര്‍ത്തയുണ്ടായിരുന്നുവെങ്കിലും പരിക്ക് സാരമായതിനാല്‍ മത്സരത്തിനുണ്ടാകില്ലെന്ന് സെനഗല്‍ ഫുട്ബോള്‍ ഫെഡറേഷന് അറിയിച്ചു.
Summary: French superstar and current Ballon d'Or winner Karim Benzema will not play this World Cup, the French Football Federation has announced
COMMENTS