ISRO launching PSLV c54 mission today
ഹൈദരാബാദ്: ഐ.എസ്.ആര്.ഒയുടെ പി.എസ്.എല്‍.വി - സി 54 വിക്ഷേപണം ഇന്ന്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ നിലയത്തില്‍ നിന്നും രാവിലെ 11.56 നാണ് വിക്ഷേപണം. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഓഷ്യന്‍സാറ്റ് ഉള്‍പ്പടെ ഒന്‍പത് ഉപഗ്രഹങ്ങളാണ് ഇന്ന് ഭ്രമണപഥത്തില്‍ എത്തിക്കുന്നത്.
ഓഷ്യന്‍സാറ്റ് ഓര്‍ബിറ്റ് -1 ലും മറ്റ് നാനോ സാറ്റലൈറ്റുകള്‍ ഉപഭോക്താക്കളുടെ ആവശ്യാനുസരണം വിവിധ ഓര്ബിറ്റുകളിലുമായി വിക്ഷേപിക്കാനുമാണ് തീരുമാനം. വിക്ഷേപണത്തിനായുള്ള കൗണ്ട് ഡൗണ്‍ വെള്ളിയാഴ്ച രാവിലെ 10.30 ന് തന്നെ ആരംഭിച്ചിരുന്നു. ഐ.എസ്.ആര്.ഒയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വിക്ഷേപണങ്ങളിലൊന്നായിരിക്കും ഇത്.
Keywords: ISRO, PSLV, Launch
COMMENTS