High court notice against mayor Arya Rajendran
കൊച്ചി: നഗരസഭയിലെ കത്തുവിവാദത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. മേയര്‍ ആര്യ രാജേന്ദ്രന് ഹൈക്കോടതി നോട്ടീസ് അയച്ചു. എതിര് കക്ഷികളായ സര്‍ക്കാരിനും പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി.ആര് അനിലിനും നോട്ടീസ് അയയ്ക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
തിരുവനന്തപുരം മുന്‍ കൗണ്‍സിലര്‍ ജി.എസ് ശ്രീകുമാര്‍ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. ഹര്‍ജി ഈ മാസം 25 ന് വീണ്ടും പരിഗണിക്കും.
നഗരസഭയിലെ ഒഴിവുകള്‍ നികത്താനായി പാര്‍ട്ടി ജില്ലാ സെക്രട്ടറിക്ക് കത്തയച്ചത് സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാലംഘനവുമാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. ഇതേ ആവശ്യമുന്നയിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്കും ഹര്ജിക്കാരന് പരാതി നല്‍കിയിരുന്നു.
Keywords: High court, Notice, Mayor Arya Rajendran
COMMENTS