G.Sukumarana Nair about Supreme court EWS Quota order
കോട്ടയം: മുന്നോക്ക വിഭാഗങ്ങളിലെ പിന്നാക്ക സംവരണം ശരിവച്ചുകൊണ്ടുളള സുപ്രീം കോടതി വിധി എന്‍.എസ്.എസ് നിലപാട് തന്നെയെന്ന് വ്യക്തമാക്കി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍.
ഒരു സമുദായത്തിനു മാത്രമല്ല മുഴുവന്‍ സമുദായങ്ങളിലെയും സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് സംവരണം വേണമെന്നതാണ് എന്‍.എസ്.എസ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
ജാതി സംവരണമാണ് അവസാനിപ്പിക്കേണ്ടതെന്നും ഇതിലൂടെ സംവരണം ലഭിക്കുന്നത് സാമ്പത്തികമായി മുന്നില്‍ നില്ക്കുന്നവര്ക്കാണെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക അടിസ്ഥാനത്തിലാണ് സംവരണം നല്‍കേണ്ടതെന്നും അതിനാല്‍ തന്നെ സുപ്രീംകോടതിയുടെ ഈ വിധി സാമൂഹികനീതിയുടെ വിജയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Keywords: Supreme court, NSS, EWS Quota order
COMMENTS