Governor's action against ordinance
തിരുവനന്തപുരം: ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ നീക്കാനുള്ള ഓര്‍ഡിനനന്‍സ് ഒപ്പിടാതെ മടക്കി അയച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. നിയമസഭ സമ്മേളിക്കാതിരിക്കുകയും അടിയന്തര സാഹചര്യം ഉണ്ടാകുകയും ചെയ്യുമ്പോഴാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതെന്നും എന്നാല്‍ ഇപ്പോള്‍ ആ സാഹചര്യമല്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. അടുത്ത മാസം നിയമസഭാ സമ്മേളനം കൂടാനിരിക്കുന്ന സാഹചര്യത്തിലാണ് ഗവര്‍ണറുടെ നടപടി.
നിയമസഭാ സമ്മേളനത്തില്‍ ഓര്‍ഡിനന്‍സിനു പകരം ബില്‍ കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ അറിയിക്കുകയും ചെയ്തിരുന്നു. ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടുമെന്നാണ് പ്രതീക്ഷയെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പറഞ്ഞിരുന്നു. അതേസമയം ഓര്‍ഡിനന്‍സായാലും ബില്ലായാലും ഒപ്പിടില്ലെന്ന നിലപാടിലാണ് ഗവര്‍ണര്‍.
Keywords: Governor, Ordinance, Speaker, Bill
COMMENTS